i-do-IT-Solution

i-do-IT-Solution

Monday, 30 March 2015

ഐ.ആർ.എൻ.എസ്.എസ്. (IRNSS - Indian Regional Navigational Satellite System



നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യൻ ബഹിരാകാശരംഗം വിഭാവനം ചെയ്യുന്ന പദ്ധതിയാണ് ഐ.ആർ.എൻ.എസ്.എസ്. (IRNSS - Indian Regional Navigational Satellite System). ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം എന്നാണ് പൂർണ്ണരൂപം. ഏഴു ഉപഗ്രഹങ്ങളുടെ ഒരു കൂട്ടമാണ് IRNSS.
ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ഗതിനിര്‍ണയ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്‌.എസ്‌.1 ഡി ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന്‌ വൈകിട്ട്‌ 5.19ന്‌ വിജയകരമായി വിക്ഷേപിച്ചു. പരീക്ഷണം പൂര്‍ണ വിജയത്തിലെത്തിയാല്‍ അമേരിക്കന്‍ ഗതിനിര്‍ണയ സംവിധാനമായ ജി.പി.എസിന്‌ ബദലായി സ്വന്തമായി പുതിയ സംവിധാനം വികസിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് എളുപ്പമാകും.
പി.എസ്‌.എല്‍.പി സി 27 ഉപയോഗിച്ചാണ്‌ പുതിയ ഉപഗ്രഹം ഇന്ത്യ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്‌. ഏഴ്‌ ഉപഗ്രഹങ്ങളുടെ സമഗ്രമായ പ്രവര്‍ത്തനമാണ്‌ ഇന്ത്യന്‍ നിര്‍മിത ഗതിനിര്‍ണയ സംവിധാനത്തിന്‌ ആവശ്യം. ഇതിന്‌ മുന്നോടിയായി മൂന്ന്‌ ഉപഗ്രഹങ്ങളെ ഇന്ത്യ നേരത്തെ ഭ്രമണപഥത്തില്‍ എത്തിച്ചിരുന്നു. ഐ.ആര്‍.എന്‍.എസ്‌.എസ.1 ഒന്ന്‌ എ 2013 ജൂലൈ ഒന്നിനും, ഒന്ന്‌ ബി 2014 ഏപ്രില്‍ രണ്ടിനും, ഒന്ന്‌ സി 2014 ഒകേ്‌ടാബര്‍ 17നുമാണു വിക്ഷേപിച്ചത്‌.

കപ്പല്‍ ഗതാഗതം, വാ്യേമഗതാഗതം, ദുരന്തനിവാരണം, മൊബൈല്‍ ഫോണ്‍ വഴിയുള്ള നാവിക നിയന്ത്രണം എന്നിവയ്‌ക്കു പുറമെ ദുരിതാശ്വാസ പ്രവര്‍ത്തനം, സൈനിക വിന്യാസം അടക്കമുള്ള വിവിധ മേഖലകളില്‍ വലിയ മുന്നേറ്റം നടത്തുകയാണ്‌ ഇന്ത്യയുടെ പുതിയ ലക്ഷ്യം. കൂടാതെ രാജ്യവും ചുറ്റുമുള്ള 1500 കിലോമീറ്റര്‍ ഭാഗവും ഐ.ആര്‍.എന്‍.എസ്‌.എസിന്റെ പരിധിയില്‍ വരുമെന്നാണ്‌ കണക്കുകൂട്ടല്‍. ഇതോടെ പാക്കിസ്‌ഥാന്‍, ചൈന, ഇന്ത്യന്‍മഹാസമുദ്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ എന്നിവ ഇനി രാജ്യത്തിന്റെ വിരല്‍തുമ്പിലെത്തും. യു.എസിന്റെ ജി.പി.എസിന്‌ പുറമെ റഷ്യയുടെ ഗ്ലോനാസ്‌, യൂറോപ്യന്‍സ്‌ സ്‌പേസ്‌ ഏജന്‍സിയുടെ ഗലീലിയോ എന്നിവയ്‌ക്ക് ബദലാകാനും ഇന്ത്യയുടെ പുതിയ നേട്ടത്തിന്‌ സാധിക്കുമെന്നാണ്‌ വിലയിരുത്തല്‍.

പത്തുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ്. 44.4 മീറ്റര്‍ നീളവും 1425 കിലോഗ്രാം തൂക്കവുമാണുള്ളത്. മാര്‍ച്ച് ഒമ്പതിന് ഇത് വിക്ഷേപിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ടെലിമെന്ററി ട്രാന്‍സ്മിറ്ററുകളില്‍ ഒന്നില്‍ തകരാര്‍ കണ്ടെത്തിയതിനാല്‍ വിക്ഷേപണം മാറ്റിവെച്ചു. ഈ ശ്രേണിയില്‍ ഇനി മൂന്നെണ്ണം ബാക്കിയുണ്ട്. ഗതിനിര്‍ണയസംവിധാനത്തില്‍ കൂടുതല്‍ കൃത്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യമാണ് ഇവകൂടി വിക്ഷേപിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

2013 ജൂലായ് ഒന്ന്, 2014 എപ്രില്‍ നാല്, ഒക്ടോബര്‍ 16-നുമാണ് ഇതിനുമുമ്പുള്ള മൂന്ന് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനായി യത്‌നിച്ച എല്ലാ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എ.എസ്. കിരണ്‍കുമാറും അഭിനന്ദിച്ചു. 1,420 കോടിരൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

ഇന്ത്യയുടെ എക്കാലത്തെയും വിശ്വസ്ത വിക്ഷേപണവാഹനമായ പി.എസ്.എല്‍.വി. 28-ാംതവണയാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്.

മൈക്രോസോഫ്റ്റ് ലാപ്‌ടോപ്പ് 9000 രൂപയുടെ





9,000 രൂപയുടെ ലാപ്‌ടോപ്പുമായി മൈക്രോസോഫ്റ്റ് വരുന്നു. 11.6 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ഈ ലാപ്‌ടോപ്പില്‍ വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം പ്രീലോഡഡായിരിക്കും. ഇന്റലിന്റെ ബെട്രെയില്‍ അടിസ്ഥാനമാക്കിയുള്ള പ്രോസസറാണ് ഇതിലുണ്ടാവുക. എന്നാല്‍ ഇത് സംബന്ധിച്ച കൂടിതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഗൂഗിളിന്റെ ക്രോം ബുക്കുകള്‍ വ്യാപകമാകുന്നതിനിയെയാണ് കനത്ത തിരിച്ചടിയുമായ് മൈക്രോസോഫ്റ്റ് കുറഞ്ഞ വിലയില്‍ ഓപ്പറേറ്റിങ് സിസ്റ്റവും ലാപ്‌ടോപ്പും വില്‍ക്കാന്‍ തയാറാകുന്നത്. ഫ്രീയായ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റം വ്യാപകമാകുന്നതോടെ വിലകൊടുത്തുവാങ്ങേണ്ട വിന്‍ഡോസ് ഉപയോക്താക്കള്‍ കൈവിടുമോയെന്ന ഭയത്തില്‍നിന്നാണ് ഈ ബിസിനസ് തന്ത്രം. വെബ്ബ്രൗസിങ്, സോഷ്യല്‍ മീഡിയ, വേഡ്‌പ്രോസസിങ് തുടങ്ങിയവ ചെയ്യുന്നവരെ ലക്ഷ്യമാക്കിയാണ് പുതിയ ലാപ്‌ടോപ്പ്

Tuesday, 24 March 2015

ഷവോമിയുടെ 40 ഇഞ്ച് ഫുള്‍ എച്ച്ഡി ആന്‍ഡ്രോയ്ഡ് ടിവി 20,000 രൂപ

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വമ്പന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയുയര്‍ത്തിയ ഷവോമി, പുതിയ 40 ഇഞ്ച് ഹൈഡെഫിനിഷന്‍ ടിവി വിപണിയിലെത്തിച്ചു.

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന എംഐ ടിവി 2 ( Mi TV 2 ) ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള ടെലിവിഷനാണ്. 

റെഡ്മിയുടെ ടാബ്‌ലറ്റായ എംഐ പാഡും, സ്മാര്‍ട്ട്‌ഫോണായ റെഡ്മി 2 ഉം ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിയ സമയത്താണ്, പുതിയ ടിവി ചൈനീസ് വിപണിയില്‍ ഷവോമി പുറത്തിറക്കിയത്.

1.45 ജിഎച്ച്‌സെഡ് എംസ്റ്റാര്‍ 6എ908 പ്രോസസര്‍ കരുത്തു പകരുന്ന ടിവിക്ക് വെറും 302 ഡോളര്‍ (ഏതാണ്ട് 20,000 രൂപ) ആണ് വില. കഴിഞ്ഞ വര്‍ഷം 49 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന്‍ ഷവോമി അവതരിപ്പിച്ചിരുന്നു.

പുതിയ സ്മാര്‍ട്ട് ടിവി ഒരു വിനോദ ഉപാധിയും അതേസമയം ആന്‍ഡ്രോയ്ഡ് ഗെയിം കണ്‍സോളുമാണ്. വിപുലമായ എന്റര്‍ടൈന്‍മെന്റ് ലൈബ്രറി രൂപപ്പെടുത്താനായി നൂറുകോടി ഡോളര്‍ മുതല്‍ മുടക്കുന്നതായി ചൈനീസ് കമ്പനിയായ ഷവോമി അറിയിച്ചു.

തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ ലിങ്കുകള്‍

Important Google URLs

1) https://www.google.com/ads/preferences

നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകള്‍, നിങ്ങളുടെ ഗൂഗിള്‍ പ്ലസ് പേജ് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നിങ്ങളുടെ ഒരു പ്രൊഫൈല്‍ നിര്‍മ്മിക്കുന്നു. നിങ്ങളുടെ വയസ്സ്, ലിംഗം, താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയാണ് ഈ പ്രൊഫൈലില്‍ ഉണ്ടാവുക. ഇതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പരസ്യം ഗൂഗിള്‍ കാണിക്കുന്നു. മുകളില്‍പ്പറഞ്ഞ ലിങ്ക് സന്ദര്‍ശിച്ചാല്‍ വെബ്ബില്‍ ഗൂഗിള്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്ന് മനസിലാക്കാം.

2) https://www.google.com/takeout

ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ കലണ്ടര്‍, യുട്യൂബ്, ഗൂഗിള്‍ ബുക്ക്‌മാര്‍ക്സ്‌ തുടങ്ങി ഗൂഗിളിന്റെ 15ല്‍ കൂടുതല്‍ സേവനങ്ങളിലുള്ള നിങ്ങളുടെ വിവരങ്ങള്‍ കംപ്രസ്സ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ മുകളില്‍ കൊടുത്ത takeout ലിങ്ക് സന്ദര്‍ശിച്ചാല്‍ മതി.

3) https://support.google.com/legal

നിങ്ങളുടെ അറിവോടെയല്ലാതെ നിങ്ങളുടെ വിവരങ്ങളോ മറ്റോ ഗൂഗിളിന്റെ ഏതെങ്കിലും സേവനങ്ങളില്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യാനുള്ള പരാതി മുകളില്‍പ്പറഞ്ഞ ലിങ്ക് വഴി നല്‍കാം.

4) https://maps.google.com/locationhistory

നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണില്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നത് ഓണ്‍ ആണെങ്കില്‍ നിങ്ങള്‍ എവിടെയൊക്കെ ആയിരുന്നു എന്ന് ഗൂഗിള്‍ സെര്‍വറില്‍ സേവ് ആകുന്നുണ്ടാകും. മുകളില്‍പ്പറഞ്ഞ ഗൂഗിള്‍ മാപ്പ് വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ നിങ്ങളുടെ ലൊക്കേഷന്‍ ഹിസ്റ്ററി ലഭിക്കും. അതൊരു KML ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

5) https://history.google.com

ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ നിങ്ങളുടെ ഗൂഗിള്‍ സെര്‍ച്ച്‌ ഹിസ്റ്ററി കാണാം. ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത് നിങ്ങള്‍ നടത്തുന്ന സെര്‍ച്ചുകളെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ ലഭിക്കൂ. ആവശ്യമില്ലാത്ത സെര്‍ച്ച്‌ ഹിസ്റ്ററി നിങ്ങള്‍ക്ക് ഡിലീറ്റ് ചെയ്യാനുള്ള സൗകാര്യവുമുണ്ട്.

6) https://www.google.com/settings/account/inactive

ജിമെയില്‍ അക്കൗണ്ടില്‍ തുടര്‍ച്ചയായി 9 മാസം വരെ ലോഗിന്‍ ചെയ്യാതെയിരുന്നാല്‍ ഗൂഗിളിന്റെ പ്രോഗ്രാം പോളിസി പ്രകാരം അവര്‍ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യും. ഒന്നില്‍ കൂടുതല്‍ ജിമെയില്‍ അക്കൗണ്ട്‌ ഉള്ളവര്‍ക്ക് ചിലപ്പോള്‍ ഇതൊരു പ്രശനമാകും. മുകളില്‍പ്പറഞ്ഞ ലിങ്കില്‍ പോയി നിങ്ങള്‍ക്ക് നിങ്ങളുടെ പ്രധാന അക്കൗണ്ട്‌ സെറ്റ് ചെയ്യാം. തുടര്‍ന്ന് മറ്റ് അക്കൗണ്ടുകളും. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ മറ്റ് ഇമെയില്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിലെങ്കില്‍ ഓരോ മാസവും ഗൂഗിള്‍ അത് ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള അലേര്‍ട്ട് മെയിലുകള്‍ അയക്കും.

7) https://security.google.com/settings/security/activity

ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ ഏതൊക്കെ ഉപകരണങ്ങളില്‍ ആണ് നിങ്ങള്‍ ഗൂഗിള്‍ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്തത്, എപ്പോഴൊക്കെ ലോഗിന്‍ ചെയ്തു, അക്കൗണ്ട്‌ സെറ്റിങ്ങ്സില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും.

8) https://security.google.com/settings/security/permissions

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിലെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയ ആപ്പുകളുടെയും, ബ്രൌസര്‍ എക്സ്റ്റന്‍ഷനുകളുടെയും മുഴുവന്‍ ലിസ്റ്റ് ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ ലഭിക്കും.

9) https://admin.google.com/domain.com/VerifyAdminAccountPasswordReset

ഗൂഗിള്‍ ആപ്പ്സ് ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ ലിങ്ക് ആണിത്. നിങ്ങളുടെ ഗൂഗിള്‍ ആപ്പ്സ് അക്കൗണ്ടിന്റെ അഡ്മിന്‍ അക്കൗണ്ട്‌ ഹാക്ക് ചെയ്യപെട്ടാല്‍ മുകളില്‍പ്പറഞ്ഞ രഹസ്യ ലിങ്ക് വഴി പാസ്സ്‌വേര്‍ഡ്‌ മാറ്റം
.
10) https://accounts.google.com/SignUpWithoutGmail

ഈ ലിങ്ക് വഴി ജിമെയില്‍ അക്കൗണ്ട്‌ ഇല്ലാതെ നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ട്‌ ഉണ്ടാക്കാം. യൂസര്‍ നെയിം നിങ്ങള്‍ നല്‍കുന്ന ഇമെയില്‍ ഐഡി ആയിരിക്കും.

MICROSOFT Exael KeyBoard Shortcuts

1. Navigate Worksheets


 
Arrow KeysMove one cell up, down, left, or right in a worksheet
Page Down/Page UpMove one screen down / one screen up in a worksheet
Alt+Page Down/Alt+Page UpMove one screen to the right / to the left in a worksheet
Tab/Shift+TabMove one cell to the right / to the left in a worksheet
Ctrl+Arrow KeysMove to the edge of next data region (cells that contains data)
HomeMove to the beginning of a row in a worksheet
Ctrl+HomeMove to the beginning of a worksheet
Ctrl+EndMove to the last cell with content on a worksheet
Ctrl+FDisplay the Find and Replace dialog box (with Find selected)
Ctrl+HDisplay the Find and Replace dialog box (with Replace selected)
Shift+F4Repeat last find
Ctrl+G (or F5)Display the 'Go To' dialog box
Ctrl+Arrow Left/Ctrl+Arrow RightInside a cell: Move one word to the left / to the right
Home/EndInside a cell: Move to the beginning / to the end of a cell entry
Alt+Arrow DownDisplay the AutoComplete list eg in cell with dropdowns or autofilter
EndTurn 'End' mode on In End mode, press arrow keys to move to the next nonblank cell in the same column or row as the active cell From here use arrow keys to move by blocks of data, home to move to last cell, or enter to move to the last cell to the right
▲ up

minusplus2. Basic and Advanced Cell Selections

 
Shift+SpaceSelect the entire row
Ctrl+SpaceSelect the entire column
Shift+Arrow KeysExtend the selection by one cell
Shift+Page Down/Shift+Page UpExtend the selection down one screen /up one screen
Shift+HomeExtend the selection to the beginning of the row There is no Shift+End equivalent
Ctrl+Shift+Arrow KeyExtend the selection to the last cell with content in row or column
Ctrl+A (or ctrl+Shift+Spacebar, or Ctrl+Shift+*)Select the entire worksheet or the data-containing area Pressing ctrl+a a second time then selects entire worksheet
Ctrl+Shift+HomeExtend the selection to the first cell of the worksheet
Ctrl+Shift+EndExtend the selection to the last used cell on the worksheet (lower-right corner)
F5+ column or row referenceF5, then eg type d:g selects columns D-G, or 1:5 selects rows 1-5 etc
F2Edit Cell
Shift+Home/EndInside a cell: Select from the insertion point to the beginning / to the end of the cell
Shift+Arrow Left/Arrow RightInside a cell: Select or unselect one character to the left / to the right
Ctrl+Shift+Arrow Left/Arrow RightInside a cell: Select or unselect one word to the left / to the right
▲ up

plusminus3. Navigate Inside Selected Text Blocks

 
Tab/Shift+TabMove active cell right / left in a selection
Shift+F8Lock Selection which allows to add another (adjacent or non-adjacent) range of cells to the selection Use arrow keys and shift+arrow keys to add to selection
F8Turn on extension of selection with arrow keys without having to keep pressing shift
Enter/Shift+EnterMove active cell down / up in a selection
Shift+BackspaceSelect only the active cell when multiple cells are selected
Ctrl+BackspaceShow active cell within selection
Ctrl+. (period)Move clockwise to the next corner of the selection
Ctrl+Alt+Arrow Right/Ctrl+Alt+Arrow LeftMove to the right / to the left between non-adjacent selections (with multiple ranges selected)
EscCancel Selection
▲ up

minusplus4. Edit Complete Cells

 
Ctrl+DFill Down Select cells with value in first row Ctrl+D fills the value of that first cell in selection to all cells in selection downwards
Ctrl+RFill Right: Select cell with value in first cell Ctrl+E fills value of that first cell in selection to all cells rightwards
Ctrl+-Delete Cell/Row/Column Menu
Ctrl+- with row / column selectedDelete row / delete column
Ctrl+Shift++Insert Cell/Row/Column Menu
Ctrl+Shift++ with row / column selectedInsert row/ insert column
Shift+F2Insert / Edit a cell comment
Shift+F10, then MDelete comment
Ctrl+KInsert a HyperlinK (for complete cell only)
Ctrl+9Hide the selected rows
Ctrl+Shift+9Unhide any hidden rows within the selection
Ctrl+0 (zero)Hide the selected columns Since Excel 2010, there is no more shortcut to unhide columns
Ctrl+` (Accent Grave)Alternate between displaying cell values and displaying cell formulas This is Accent Grave on top left of keyboard, not a quotation mark
▲ up

minusplus5. Edit Content of Cells
F2Edit the active cell with cursor at end of the line
Alt+EnterStart a new line in the same cell
EnterComplete a cell entry and move down in the selection With multiple cells selected: fill cell range with current cell
Shift+EnterComplete a cell entry and move up in the selection
Tab/Shift+TabComplete a cell entry and move to the right / to the left in the selection
EscCancel a cell entry
BackspaceDelete the character to the left of the insertion point, or delete the selection
DeleteDelete the character to the right of the insertion point, or delete the selection
Ctrl+DeleteDelete text to the end of the line
Ctrl+; (semicolon)Insert current date
Ctrl+Shift+: (colon)Insert current time
Ctrl+'Duplicate value from Cell above into current Cell
 
▲ up
 

minusplus6. Excel Basics
 
Shift+F10Display the shortcut menu for the selected command (simulates right mouse button)
Ctrl+ZUndo last action (multiple levels)
Ctrl+YRedo last action (multiple levels)
Ctrl+CCopy contents of selected cells
Ctrl+XCut contents of selected cells
Ctrl+VPaste content from clipboard into selected cell
Ctrl+Alt+vIf data exists in clipboard: Display the Paste Special dialog box
▲ up


minusplus7. Format Cells

 
Ctrl+1Open Format Cells dialog with last selection active
Ctrl+Shift+FOpen Format Cells dialog with Font Tab active
Ctrl+BApply or remove bold formatting
Ctrl+IApply or remove italic formatting
Ctrl+UApply or remove an underline
Ctrl+5Apply or remove strikethrough formatting
Ctrl+Shift+~Apply the General number format
Ctrl+Shift+1Apply the Number format with two decimal places, thousands separator, and minus sign (-) for negative values
Ctrl+Shift+2Apply the Time format with the hour and minute, and indicate AM or PM
Ctrl+Shift+3Apply the Date format with the day, month, and year
Ctrl+Shift+4Apply the Currency format with two decimal places
Ctrl+Shift+5Apply the Percentage format with no decimal places
Ctrl+Shift+6Apply the Scientific number format with two decimal places
F4Repeat last formatting action: Apply previously applied Cell Formatting to a different Cell
 
Alt+H, ALAlign Left
Alt+H, ARAlign Right
Alt+H- ACAlign Cight
Alt+H, ATAlign Top
Alt+H, AMAlign Middle
Alt+H- ABAlign Bottom
Alt+H, WWrap or unwrap text (Home - Wrap Text)
Alt+H, HHighlight Cell (change cell backgroudn color)
Alt+H, FCFont Color
Alt+H, FSFont Size
Alt+H, MMMerge Cells - Merge
Alt+H, MUMerge Cells - Unmerge
Alt+H, MCMerge Cells - Merge and Center
Alt+H, MAMerge Cells - Merge Across
▲ up

minusplus8. Apply Basic Borders to Cells

 
Ctrl+Shift+7Apply outline border from cell or selection
Ctrl+Shift+_ (underscore)Remove outline borders from cell or selection
Alt+HB, OBottom Border
Alt+HB, PTop Border
Alt+HB, RRight Border
Alt+HB, LLeft Border
Alt+HB, AAll Borders
Alt+HB, AOutside Borders
Alt+HB, NNo Border
▲ up

minusplus9. Formulas
 
=Start a formula
Alt+=Insert the AutoSum formula
Shift+F3Display the Insert Function dialog box
Ctrl+ADisplay Formula Window after typing formula name
Ctrl+Shift+AInsert Arguments in formula after typing formula name
Shift+F3Insert a function into a formula
Ctrl+Shift+EnterEnter a formula as an array formula
F4After typing cell reference (eg =E3) makes reference absolute (=$E$4)
▲ up

minusplus10. Manage Multipe Worksheets
 
Ctrl+Page Down/Page UpMove to the next / previous worksheet in current workbook
Shift+F11/Alt+Shift+F1Insert a new worksheet in current workbook
Ctrl+Shift+Page Up / Page DownSelect the current and previous sheet / and next sheet in a workbook
Alt+O then H RRename current worksheet (format, sheet, rename)
Alt+E then LDelete current worksheet (Edit, delete)
Alt+E then MMove current worksheet (Edit, move)
▲ up

minusplus11. Manage Multiple Workbooks

 
F6/Shift+F6Move to the next pane / previous pane in a workbook that has been split
Ctrl+F4Close the selected workbook window
Ctrl+NCreate a new blank workbook (Excel File)
Ctrl+Tab/Ctrl+Shift+TabMove to next / previous workbook window
Alt+SpaceDisplay the Control menu for Main Excel window
Ctrl+F9Minimize current workbook window to an icon Also restores ('un-maximizes') all workbook windows
Ctrl+F10Maximize or restores the selected workbook window
Ctrl+F7Move Workbook Windows which are not maximized
Ctrl+F8Perform size command for workbook windows which are not maximzed
Alt+F4Close Excel
▲ up

minusplus12. Various Excel Features
 
Ctrl+OOpen File
Ctrl+SSave the active file with its current file name, location, and file format
F12Display the Save As dialog box
F10 (or alt)Turn key tips on or off
Ctrl+PPrint File (Opens print menu)
F1Display the Excel Help task pane
F7Display the Spelling dialog box
Shift+F7Display the Thesaurus dialog box
Alt+F8Display the Macro dialog box
Alt+F11Open the Visual Basic Editor to create Macros
▲ up

minusplus13. Ribbon Shortcuts

 
Ctrl+F1Minimize or restore the Ribbons
Space/EnterActivate the selected command or control in the Ribbon, Open the selected menu or gallery in the Ribbon
EnterFinish modifying a value in a control in the Ribbon, and move focus back to the document
F1Get help on the selected command or control in the Ribbon (If no Help topic is associated with the selected command, the Help table of contents for that program is shown instead)
▲ up

minusplus14. Pivot Tables

 
Arrow KeysNavigate inside Pivot tables
Home/EndSelect the first / last visible item in the list
Alt+CMove the selected field into the Column area
Alt+DMove the selected field into the Data area
Alt+LDisplay the PivotTable Field dialog box
Alt+PMove the selected field into the Page area
Alt+RMove the selected field into the Row area
Ctrl+Shift+*Select the entire PivotTable report
EnterDisplay the selected item
SpaceSelect or clear a check box in the list
Ctrl+Tab/ Ctrl+Shift+TabSelect the PivotTable toolbar
Enter then Arrow Down /Arrow UpOn a field button: select the area you want to move the selected field to
Alt+Shift+Arrow RightGroup selected PivotTable items
Alt+Shift+Arrow LeftUngroup selected PivotTable items
▲ up

minusplus15. Dialog Boxes

 
Arrow KeysMove between options in the active drop-down list box or between some options in a group of options
Ctrl+Tab/Ctrl+Shift+TabSwitch to the next/ previous tab in dialog box
SpaceIn a dialog box: perform the action for the selected button, or select/clear a check box
Tab/Shift+TabMove to the next / previous option
A ... ZMove to an option in a drop-down list box starting with the letter
Alt+A ... Alt+ZSelect an option, or select or clear a check box
Alt+Arrow DownOpen the selected drop-down list box
EnterPerform the action assigned to the default command button in the dialog box
EscCancel the command and close the dialog box
▲ up

minusplus16. Auto Filter

 
Alt+Arrow DownOn the field with column head, display the AutoFilter list for the current column
Arrow Down/Arrow UpSelect the next item / previous item in the AutoFilter list
Alt+Arrow UpClose the AutoFilter list for the current column
Home/EndSelect the first item / last item in the AutoFilter list
EnterFilter the list by using the selected item in the AutoFilter list
Ctrl+Shift+LApply filter on selected column headings
▲ up

minusplus17. Data Forms
 
Tab/Shift+TabMove to the next / previous field which can be edited
Enter/Shift+EnterMove to the first field in the next / previous record
Page Down/Page UpMove to the same field 10 records forward / back
Ctrl+Page DownMove to a new record
Ctrl+Page UpMove to the first record
Home/EndMove to the beginning / end of a field
▲ up

minusplus18. Adjust Column Width and Row Height

 
Alt+HO, AFormat - Autoheight Row
Alt+HO, IFormat - Autowidth Column
▲ up

minusplus19. Lesser Used Shortcuts

 
Ctrl+Shift+OSelect all cells with comments
Alt+Shift+Arrow RightGroup rows or columns
Alt+Shift+Arrow LeftUngroup rows or columns
Ctrl+6Alternate between hiding and displaying objects
Ctrl+8Display or hides the outline symbols
Ctrl+6Alternate between hiding objects, displaying objects, and displaying placeholders for objects
Alt+' (apostrophe / single quote)Display the Style dialog box
Ctrl+Shift+[+]If data exists in clipboard: Display the Insert dialog box to insert blank cells
F9Calculate all worksheets in all open workbooks
Shift+F9Calculate the active worksheet
Ctrl+Alt+F9Calculate all worksheets in all open workbooks, regardless of whether they have changed since the last calculation
Ctrl+Alt+Shift+F9Recheck dependent formulas, and then calculates all cells in all open workbooks, including cells not marked as needing to be calculated
Ctrl+Shift+UToggle expand or collapse formula bar
Ctrl+F3Define a name or dialog
Ctrl+Shift+F3Create names from row and column labels
F3Paste a defined name into a formula
Ctrl+TInsert a table (display Create Table dialog box)
Alt+F1Create and insert chart with data in current range as embedded Chart Object
F11Create and insert chart with data in current range in a separate Chart sheet

Monday, 23 March 2015

Windows 8 Shortcuts











ഷവോമിയുടെ റെഡ്മി 2

ഷവോമിയുടെ റെഡ്മി 2 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4ജി കണക്ടിവിറ്റിയുള്ള സ്മാര്‍ട്ടോഫോണ്‍ ആണിത്. റെഡ്മി 1എസിന്റെ പിന്‍ഗാമിയായ റെഡ്മി 2 ന് 6,999 രൂപയാണ് വില.




ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമിയുടെ റെഡ്മി 2 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4ജി കണക്ടിവിറ്റിയുള്ള സ്മാര്‍ട്ടോഫോണ്‍ ആണിത്. റെഡ്മി 1എസിന്റെ പിന്‍ഗാമിയായ റെഡ്മി 2 ന് 6,999 രൂപയാണ് വില.

4ജി കണക്ടിവിറ്റിയുള്ള മോട്ടോ ഇ രണ്ടാംഎഡിഷന്‍, ലെനൊവോ എ6000 തുടങ്ങിയ മോഡലുകളോടാകും ഷവോമിയുടെ പുതിയ ബജറ്റ് ഫോണിന് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കേണ്ടി വരിക.

ഷവോമിയുടെ മറ്റ് ഫോണുകളെപ്പോലെ ഇ-ടെയ്‌ലിങ് സൈറ്റായ ഫ് ളിപ്കാര്‍ട്ട് വഴി ഫ് ളാഷ് വില്‍പ്പനയാണ് റെഡ്മി 2 ന്റെ കാര്യത്തിലും നടക്കുക. മാര്‍ച്ച് 24 ന് ആദ്യ ഫ് ളാഷ് വില്‍പ്പന നടക്കും. ഇന്ന് വൈകുന്നേരം ആറ് മുതല്‍ ഫ് ളിപ്കാര്‍ട്ടില്‍ റെഡ്മി 2 നായുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും.

ജനവരിയില്‍ ലാസ് വെഗാസില്‍ ഇന്റര്‍നാഷണല്‍ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ (സെസ് 2015) യിലാണ് റെഡ്മി 2 ആദ്യം അവതരിപ്പിച്ചത്. അതാണിപ്പോള്‍ ഇന്ത്യയിലെത്തുന്നത്.

'ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനക്കാരാണിപ്പോള്‍ ഞങ്ങള്‍' - ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഷവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഹ്യൂഗോ ബാര പറഞ്ഞു.

ഫീച്ചറുകളുടെ കാര്യത്തില്‍ മുന്‍ഗാമിയായ റെഡ്മി 1എസുമായി വലിയ സാമ്യമുണ്ട് റെഡ്മി 2 ന്. 4ജി കപ്പാസിറ്റിയുണ്ട് എന്നതാണ് പ്രധാന വ്യത്യാസം. ചിപ്പ് സെറ്റിലും വ്യത്യാസമുണ്ട്. 64-ബിറ്റ് 1.2 ജിഎച്ച്‌സെഡ് ക്വാഡ്‌കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 410 പ്രൊസസറാണ് പുതിയ ഫോണിന് കരുത്ത് പകരുക. റെഡ്മി 1എസില്‍ 1.6 ജിഎച്ച്‌സെഡ് ക്വാഡ്‌കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 400 ചിപ്പ്‌സെറ്റാണുണ്ടായിരുന്നത്.

8 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള റെഡ്മി 2 വിന് 1ജിബി റാം ഉണ്ട്. ഇന്റേണല്‍ സ്‌റ്റോറേജ് എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും.

മുന്‍ഗാമിയെപ്പോലെ 8 എംപി പിന്‍ക്യാമറയാണ് റെഡ്മി 2 വിലുമുള്ളത്. എന്നാല്‍, ഫ്രണ്ട് ക്യാമറയില്‍ വ്യത്യാസമുണ്ട്. റെഡ്മി 1എസില്‍ മുന്‍ക്യാമറ 1.6 എംപിയുടേത് ആയിരുന്നെങ്കില്‍, റെഡ്മി 2 വില്‍ അത് 2 എംപിയുടേതാണ്.

റെഡ്മി 1എസിലേതുപോലെ 4.7 ഇഞ്ച് ഐപിഎസ് ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലേ (720X1280) തന്നെയാണ് റെഡ്മി 2 ലുമുള്ളത്. ഡ്രാഗണ്‍ ട്രെയ്ല്‍ ഗ്ലാസുകൊണ്ടുള്ളതാണ് സ്‌ക്രീന്‍.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി 2, ഡ്യുവല്‍ സിം ഫോണാണ്. ഇരു സിമ്മും 4ജി നെറ്റ്‌വര്‍ക്കുകളെ പിന്തുണയ്ക്കും.

2,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 1എസില്‍ ഉണ്ടായിരുന്നതെങ്കില്‍, റെഡ്മി 2 വിന് 2200 എംഎഎച്ച് ബാറ്ററിയാണ് ഊര്‍ജം പകരുക. വേഗം ചാര്‍ജിങ് സാധ്യമാക്കുന്ന ക്വിക്ക്ചാര്‍ജ് 1.0 ടെക്‌നോളജിയുമുണ്ട്.

റെഡ്മി 2 വിന് മുന്‍ഗാമിയെ അപേക്ഷിച്ച് അല്‍പ്പം കനവും (9.2 മിമീ) ഭാരവും (134 ഗ്രാം) കുറവാണ്. റെഡ്മി 1എസിന് 9.9 മിമീ കനവും 158 ഗ്രാം ഭാരവുമുണ്ടായിരുന്നു.

റെഡ്മി 2 വിന്റെ 2ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വകഭേദം പിന്നീട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഹ്യൂഗോ ബാര അറിയിച്ചു. സാധാരണ റെഡ്മി 2 നെക്കാള്‍ അതിന് വിലയുണ്ടാകു