i-do-IT-Solution

i-do-IT-Solution

Monday, 23 March 2015

ഷവോമിയുടെ റെഡ്മി 2

ഷവോമിയുടെ റെഡ്മി 2 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4ജി കണക്ടിവിറ്റിയുള്ള സ്മാര്‍ട്ടോഫോണ്‍ ആണിത്. റെഡ്മി 1എസിന്റെ പിന്‍ഗാമിയായ റെഡ്മി 2 ന് 6,999 രൂപയാണ് വില.




ചൈനീസ് മൊബൈല്‍ കമ്പനിയായ ഷവോമിയുടെ റെഡ്മി 2 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 4ജി കണക്ടിവിറ്റിയുള്ള സ്മാര്‍ട്ടോഫോണ്‍ ആണിത്. റെഡ്മി 1എസിന്റെ പിന്‍ഗാമിയായ റെഡ്മി 2 ന് 6,999 രൂപയാണ് വില.

4ജി കണക്ടിവിറ്റിയുള്ള മോട്ടോ ഇ രണ്ടാംഎഡിഷന്‍, ലെനൊവോ എ6000 തുടങ്ങിയ മോഡലുകളോടാകും ഷവോമിയുടെ പുതിയ ബജറ്റ് ഫോണിന് ഇന്ത്യന്‍ വിപണിയില്‍ മത്സരിക്കേണ്ടി വരിക.

ഷവോമിയുടെ മറ്റ് ഫോണുകളെപ്പോലെ ഇ-ടെയ്‌ലിങ് സൈറ്റായ ഫ് ളിപ്കാര്‍ട്ട് വഴി ഫ് ളാഷ് വില്‍പ്പനയാണ് റെഡ്മി 2 ന്റെ കാര്യത്തിലും നടക്കുക. മാര്‍ച്ച് 24 ന് ആദ്യ ഫ് ളാഷ് വില്‍പ്പന നടക്കും. ഇന്ന് വൈകുന്നേരം ആറ് മുതല്‍ ഫ് ളിപ്കാര്‍ട്ടില്‍ റെഡ്മി 2 നായുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും.

ജനവരിയില്‍ ലാസ് വെഗാസില്‍ ഇന്റര്‍നാഷണല്‍ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ (സെസ് 2015) യിലാണ് റെഡ്മി 2 ആദ്യം അവതരിപ്പിച്ചത്. അതാണിപ്പോള്‍ ഇന്ത്യയിലെത്തുന്നത്.

'ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനക്കാരാണിപ്പോള്‍ ഞങ്ങള്‍' - ഫോണ്‍ അവതരിപ്പിച്ചുകൊണ്ട് ഷവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഹ്യൂഗോ ബാര പറഞ്ഞു.

ഫീച്ചറുകളുടെ കാര്യത്തില്‍ മുന്‍ഗാമിയായ റെഡ്മി 1എസുമായി വലിയ സാമ്യമുണ്ട് റെഡ്മി 2 ന്. 4ജി കപ്പാസിറ്റിയുണ്ട് എന്നതാണ് പ്രധാന വ്യത്യാസം. ചിപ്പ് സെറ്റിലും വ്യത്യാസമുണ്ട്. 64-ബിറ്റ് 1.2 ജിഎച്ച്‌സെഡ് ക്വാഡ്‌കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 410 പ്രൊസസറാണ് പുതിയ ഫോണിന് കരുത്ത് പകരുക. റെഡ്മി 1എസില്‍ 1.6 ജിഎച്ച്‌സെഡ് ക്വാഡ്‌കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 400 ചിപ്പ്‌സെറ്റാണുണ്ടായിരുന്നത്.

8 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള റെഡ്മി 2 വിന് 1ജിബി റാം ഉണ്ട്. ഇന്റേണല്‍ സ്‌റ്റോറേജ് എസ്ഡി കാര്‍ഡുപയോഗിച്ച് 32 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയും.

മുന്‍ഗാമിയെപ്പോലെ 8 എംപി പിന്‍ക്യാമറയാണ് റെഡ്മി 2 വിലുമുള്ളത്. എന്നാല്‍, ഫ്രണ്ട് ക്യാമറയില്‍ വ്യത്യാസമുണ്ട്. റെഡ്മി 1എസില്‍ മുന്‍ക്യാമറ 1.6 എംപിയുടേത് ആയിരുന്നെങ്കില്‍, റെഡ്മി 2 വില്‍ അത് 2 എംപിയുടേതാണ്.

റെഡ്മി 1എസിലേതുപോലെ 4.7 ഇഞ്ച് ഐപിഎസ് ഹൈഡെഫിനിഷന്‍ ഡിസ്‌പ്ലേ (720X1280) തന്നെയാണ് റെഡ്മി 2 ലുമുള്ളത്. ഡ്രാഗണ്‍ ട്രെയ്ല്‍ ഗ്ലാസുകൊണ്ടുള്ളതാണ് സ്‌ക്രീന്‍.

ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന റെഡ്മി 2, ഡ്യുവല്‍ സിം ഫോണാണ്. ഇരു സിമ്മും 4ജി നെറ്റ്‌വര്‍ക്കുകളെ പിന്തുണയ്ക്കും.

2,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി 1എസില്‍ ഉണ്ടായിരുന്നതെങ്കില്‍, റെഡ്മി 2 വിന് 2200 എംഎഎച്ച് ബാറ്ററിയാണ് ഊര്‍ജം പകരുക. വേഗം ചാര്‍ജിങ് സാധ്യമാക്കുന്ന ക്വിക്ക്ചാര്‍ജ് 1.0 ടെക്‌നോളജിയുമുണ്ട്.

റെഡ്മി 2 വിന് മുന്‍ഗാമിയെ അപേക്ഷിച്ച് അല്‍പ്പം കനവും (9.2 മിമീ) ഭാരവും (134 ഗ്രാം) കുറവാണ്. റെഡ്മി 1എസിന് 9.9 മിമീ കനവും 158 ഗ്രാം ഭാരവുമുണ്ടായിരുന്നു.

റെഡ്മി 2 വിന്റെ 2ജിബി റാമും 16 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വകഭേദം പിന്നീട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഹ്യൂഗോ ബാര അറിയിച്ചു. സാധാരണ റെഡ്മി 2 നെക്കാള്‍ അതിന് വിലയുണ്ടാകു

No comments:

Post a Comment