ഇന്നു വിപണിയില്‍ ലഭ്യമായിട്ടുള്ള പല സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലെട്ടിലും NFC ഉണ്ട് . മിക്കവാറും പേര്‍ക്കും ഇതെന്താണെന്ന് അറിയാം. അറിയാത്തവര്‍ക്കു വേണ്ടി അല്പം വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കുകയാണ്.
ഡാറ്റ കൈമാറുന്നതിനായി ഉപയോഗിക്കുന്ന ഒരു ഷോര്‍ട്ട് റേയ്ന്ജ് വയര്‍ലെസ് ടെക്നോളജിയാണ് NFC. റേഡിയോ ഫ്രീക്വേന്സി ഉപയോഗിച്ചാണ് NFC പ്രവര്‍ത്തിക്കുന്നത്. Inductive Coupling എന്ന പ്രോസെസ്സ് ആണ് ഇവിടെ നടക്കുന്നത്. രണ്ട് NFC ചിപ്പുകള്‍ അടുത്തേക്ക് കൊണ്ടുവരുമ്പോള്‍ ഒരു ഇലക്ട്രോ മാഗ്നെറ്റിക് ചാര്‍ജ് ഉണ്ടാവുകയും അത് ചിപ്പിലെ ബില്‍റ്റ് ഇന്‍ RF ആന്റിനയെ ഓണ്‍ ആക്കുകയും ചെയ്യും. അങ്ങിനെ ഡാറ്റ ട്രാന്‍സ്ഫര്‍ സാധ്യം ആകുന്നു. (RFID) റേഡിയോ ഫ്രീക്വെന്‍സി ഐടെന്റിഫിക്കെഷന്‍ ടെക്നോളജി ആണ് ഇതിന്റെ ബേസ്. എന്നിരുന്നാലും NFC ഒരു two-way ട്രാഫിക് ആണ്.
NFC യോ ബ്ലൂടൂത്തോ ?
ഏകദേശം ഒരുപോലെയുള്ള ടെക്നോളജിയാണ് ഇവ രണ്ടും. എങ്കിലും എടുത്തു പറയേണ്ട ചില വ്യത്യാസങ്ങള്‍ ഉണ്ട്. ബ്ലൂടൂത്ത് നെ അപേക്ഷിച്ച് നോക്കുമ്പോള്‍ വളരെ അടുത്ത് വച്ചാല്‍ മാത്രമേ NFC വഴി ഡാറ്റ കൈമാറ്റം സാധ്യമാകുകയുള്ളു. ഇതിന്‍റെ ദൂരപരിധി എന്ന് പറയുന്നത് വെറും 10 cm മാത്രമാണ്. അതേസമയം 10 m അകലത്തില്‍ വരെ ബ്ലൂടൂത്ത് ഡാറ്റ വിനിമയം സാധ്യമാണ്. പക്ഷെ ഗൂഗിള്‍ വാലെറ്റ് പോലെയുള്ള സ്പെഷ്യല്‍ ആപ്സ് ഉപയോഗിച്ച് കൊണ്ട് NFC വഴി പണമിടപാടുകള്‍ നടത്താന്‍ സാധിക്കും. പിന്നെ ബ്ലൂടൂത്തിലേത് പോലെ പെയിര്‍ ചെയ്യണ്ട ആവശ്യം ഇല്ലാത്തതു കൊണ്ട് വളരെ പെട്ടെന്ന് തന്നെ ഉപകരണങ്ങള്‍ തമ്മില്‍ കണക്ട് ആവും. പക്ഷെ കൂടുതല്‍ ഡാറ്റ ട്രാന്‍സ്ഫര്‍ സ്പീഡ് ബ്ലൂടൂത്തിനു തന്നെയാണ്. എങ്കില്‍ പവര്‍ കുറവ് ഉപയോഗിക്കുന്നത് NFC യാണ്.

അതുകൊണ്ടുതന്നെ ഏതാണ് നല്ലത് എന്ന് പറയുക സാദ്ധ്യമല്ല. അത് നമ്മുടെ ഉപയോഗം അനുസരിച്ച് ആയിരിക്കും.
NFC ടാഗ്സ്
NFC രണ്ടു തരത്തില്‍ വരുന്നുണ്ട്, ആക്ടിവും പാസ്സിവും. അതില്‍ പാസ്സിവ് NFC അന്ടിനയാണ് NFC ടാഗ് എന്നറിയപ്പെടുന്നത്. ഇത് വളരെ കനം കുറഞ്ഞതായിരിക്കും എന്ന് മാത്രമല്ല ഇതിനായി പ്രത്യേക ബാറ്ററിയോ പവറോ വേണ്ട. അതുകൊണ്ട് തന്നെ സ്റ്റിക്കര്‍ രൂപത്തിലോ വളരെ ചെറിയ ടാഗ് രൂപത്തിലോ ഉപയോഗിക്കാം. ആക്ടിവ് ആന്റിനയുള്ള ഫോണോ ടാബ്ലറ്റോ കൊണ്ട് ഈ ടാഗിനെ സ്കാന്‍ ചെയ്താല്‍ അതിലെ വിവരങ്ങള്‍ ഫോണില്‍ എത്തുന്നതായിരിക്കും.
ഉദാഹരണത്തിനു ഒരു സിനിമാ പോസ്റ്ററിലോ പരസ്യ പോസ്റ്ററിലോ NFC ടാഗ് ഉണ്ടെങ്കില്‍ നിങ്ങള്‍ ഫോണ്‍ കൊണ്ട് ആ ടാഗില്‍ ഒന്നു ടാപ്പ് ചെയ്താല്‍ ആ പോസ്റ്ററിലെ വിവരങ്ങള്‍ നിങ്ങളുടെ ഫോണിലേക്ക് എത്തുകയായി. നല്ല ഒരു ഐഡിയ അല്ലെ ഇത്?
ഇനി വിവരങ്ങള്‍ കൈമാറുന്നതിനു മാത്രമല്ല, നിങ്ങളുടെ ഫോണിനെ നിയന്ത്രിക്കാനും NFC ടാഗുകള്‍ ഉപയോഗിക്കാം.
ഓരോ ഉപയോഗങ്ങള്‍ക്കായി സെറ്റ് ചെയ്ത NFC ടാഗുകള്‍ ഉണ്ട്. അവയില്‍ ഒരെണ്ണം നിങ്ങളുടെ ഓഫീസില്‍ മേശയുടെ മുകളിലായി വയ്ക്കുകയാണെങ്കില്‍ ഫോണ്‍ ആ ടാഗിന് അടുത്തായി വച്ചാല്‍ ഉടനെ ഫോണ്‍ തനിയെ വൈ ഫൈ ഓണ്‍ ആക്കുകയും സൈലന്റ് മോഡിലേക്ക് മാറുകയും ചെയ്യും. നിങ്ങള്‍ കാറില്‍ കയറുമ്പോള്‍ കാറില്‍ വച്ചിട്ടുള്ള NFC ടാഗില്‍ ഫോണ്‍ ഒന്ന് ടാപ്പ് ചെയ്യുക, അതോടെ ബ്ലൂടൂത്ത് തനിയെ ഓണ്‍ ആകുകയും കാര്‍ ഫോണ്‍ സിസ്റ്റവുമായി കണക്ട് ചെയ്യപ്പെടുകയും ചെയ്യും. സമയം ലാഭിക്കാം.
NFC യുടെ ഉപയോഗങ്ങള്‍
1. പോസ്റ്ററുകളില്‍ നിന്നോ പാക്കറ്റുകളില്‍ നിന്നോ NFC വഴി URL കള്‍ എല്ലുപ്പം കൈമാറാം.
2. NFC സംവിധാനം ഉള്ള ഫോണുകള്‍ തമ്മില്‍ ചുമ്മാ കൂട്ടിമുട്ടിച്ചു കൊണ്ട് വിവരങ്ങള്‍ കൈമാറാം.
3. നൂതനമായ പല സ്മാര്‍ട്ട് ഫോണുകളിലും ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ ഫോണില്‍ സൂക്ഷിച്ചു വയ്ക്കുവാന്‍ സാധിക്കും. അതുപയോഗിച്ചു NFC വഴി പണമിടപാടുകള്‍ നടത്താം.
ലഭ്യമായ വിവരങ്ങളും പരിമിതമായ അറിവും ഉപയോഗിച്ച് തയ്യാറാക്കിയതാണ്. എന്തങ്കിലും കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടെങ്കില്‍ ദയവായി കമന്റ് ചെയ്യുക. തീര്‍ച്ചയായും അത് മറ്റു വായനക്കാരെ സഹായിക്കും.
No comments:
Post a Comment